കുറ്റ്യാടി: ക്യാൻസർ ബാധിച്ച വീട്ടമ്മയെ ആധുനിക ചികിത്സാരീതിയിലേക്ക് മാറ്റിയില്ല. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാൻ നിർദ്ദേശിച്ചു. യുവതിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
യുവതിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്.