Zygo-Ad

പുഴയിലേക്കു വീണ താക്കോല്‍ തിരയാൻ സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി: യുവാവ് ചുഴിയിൽപെട്ട് മുങ്ങി മരിച്ചു


പയ്യോളി: കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. അയനിക്കാട് പാലേരി ഫൈസല്‍ (39) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്നു മണിയോടെ കുറ്റ്യാടി പുഴയിലെ അയനിക്കാട് നടക്കല്‍ ചീര്‍പ്പിന് സമീപമാണ് സംഭവം.

പുഴയിലേക്കു വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങിയപ്പോള്‍ ചുഴിയില്‍പെട്ടു കാണാതാവുകയായിരുന്നു. പിന്നീടു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പയ്യോളി പോലിസും വടകരയില്‍ നിന്ന് അഗ്‌നരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: തഫ്സീന. ഉപ്പ: പരേതനായ അബ്ദുള്ള. ഉമ്മ: ആയിഷ. സഹോദരങ്ങള്‍: ഫിറോഷ് ബാബു, ഫൈലാസ്.

വളരെ പുതിയ വളരെ പഴയ