Zygo-Ad

ഏതെടുത്താലും 99, ജനം ഇരച്ചുകയറി, നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന് അപകടം, 3 പേരുടെ നിലഗുരുതരം

 നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്ര ശാലയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം.ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ വച്ചതോടെ കടയിലേക്ക് വന്‍ജനക്കൂട്ടം ഇടിച്ച് കയറിയപ്പോള്‍ ഗ്ലാസ് തകരുകയായിരുന്നു. നാദാപുരം കസ്തൂരിക്കുളത്തിന് സമീപം വടകര സ്വദേശികളുടെ ബ്ലാക്ക് എന്ന കടയിലാണ് സംഭവം നടന്നത്

10ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. മറ്റുള്ളവരെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വളരെ പുതിയ വളരെ പഴയ