തലശേരി:കണ്ണൂർ തോട്ടട - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. നടാലിൽ പഴയ ദേശീയപാതയിൽ നിരോധിച്ച ഗതാഗതം പുനഃസ്ഥാപിക്കാൻ ധാരണ കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം കലാ ഭാസ്കറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
11 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിൽ അടിപ്പാത വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. അതുവരെ ദേശീയപാത ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് എഡിഎം കലാ ഭാസ്കർ അറിയിച്ചു