Zygo-Ad

തലശ്ശേരി എടത്തിലമ്പലത്തിൽ മുൻ നഗരസഭാംഗം ഉൾപ്പെടെ 4 പേർക്ക് തെരുവുനായയുടെ കടിയേറ്റു


തലശ്ശേരി: ദിവസവും നാട്ടുകാർക്ക് തെരുവുനായയുടെ കടിയേൽക്കുന്നു. ഇന്നലെ വൈകിട്ട് എടത്തിലമ്പലത്തിൽ മുൻ നഗര സഭാംഗം ഉൾപ്പെടെ നാലു പേർക്ക് നായയുടെ കടിയേറ്റു. 

മുൻ നഗരസഭാംഗം വി.പ്രവീഷ് (38), പി.പവിത്രൻ (61), ഋഷംഗ് രാജേ ഷ് (6), സൻജിത്ത് (8) എന്നിവർക്കാണ് കടിയേറ്റത്. പവിത്രന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി. 

മറ്റുള്ളവർക്ക് തലശ്ശേരി ജനറൽ ആശുപത്രിയിൽ കുത്തിവയ്പ് നൽകി. ഓലേശ്വരത്താണ് കുട്ടികൾക്ക് കടിയേറ്റത്. 

കഴിഞ്ഞ ദിവസം കായലോട് മുരിക്കോളി മുക്ക്, പാനുണ്ട റോഡ് ഭാഗങ്ങളിൽ ഒട്ടേറെ പേർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റിരുന്നു. 

രണ്ടു ദിവസം മുൻപ് മേലൂരിൽ കുറുക്കൻമാരുടെ കടിയേറ്റ് രണ്ട് പേർക്ക് പരുക്കേറ്റ സംഭവവുമു ണ്ടായി.

വളരെ പുതിയ വളരെ പഴയ