Zygo-Ad

കോഴിക്കോട് പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍


കോഴിക്കോട്: നടക്കാവില്‍ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. നടക്കാവ് സ്വദേശി ശശിധരൻ ഷേണായിയാണ് അറസ്റ്റിലായത്.

ഞായറാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരെ റോഡില്‍ വെച്ച്‌ അതിക്രമം ഉണ്ടായത്.

പെണ്‍കുട്ടിയും ഇയാളും റോഡിലൂടെ നടന്നു പോകുന്ന സമയത്ത് ഇയാള്‍ ലൈംഗികോദ്ദശ്യത്തോടെ പെണ്‍കുട്ടിയുടെ അടുത്ത് സമീപിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി.

വളരെ പുതിയ വളരെ പഴയ