Zygo-Ad

ഇന്ദിരാഗാന്ധി കോ ഓപ്പ് ഹോസ്പിറ്റൽ ലാഭത്തിൽ; കെ.പി സാജുവിനെ വെല്ലുവിളിച്ച് മമ്പറം ദിവാകരൻ.

 


തലശ്ശേരി:ഇന്ദിരാഗാന്ധി കോ ഓപ്പ് ഹോസ്പിറ്റൽ പുതിയ ഭരണ സമിതിയുടെ കീഴിൽ ലാഭമുണ്ടാക്കിയതായി നിലവിലെ ഡയറക്ടറും മുൻ പ്രസിഡൻ്റുമായ കെ.പി സാജുവിൻ്റെ സാമൂഹ്യ മാധ്യമ കുറിപ്പിനെതിരെ പരസ്യമായ എതിർപ്പുമായി ആശുപത്രിയിൽ ദീർഘകാലം പ്രസിഡൻ്റായിരുന്ന മമ്പറം ദിവാകരൻ.

ദിവാകരൻ്റെ കുറിപ്പിൽ നിന്ന്:

 പുതിയ ഭരണസമിതി   വന്നപ്പോൾ ലാഭം ഉണ്ടായിക്കാണും എന്ന് ആർക്കാണ് അറിയാത്തത്. എന്നാൽ ഭരണ സമിതി വരുന്നതിനും എത്രയോ മുൻപ് ലാഭത്തിലായിരുന്നു എന്ന് മാത്രമല്ല 95-96 രണ്ട് വർഷം 5000 രൂപ ഓഹരി എടുത്ത ഒരാൾക്ക് 500 രൂപയോളം ലാഭ വിഹിതവും നൽകി എന്ന് കൂടി കൂട്ടിച്ചേർക്കാമായിരുന്നു. മാത്രമല്ല ഇപ്പോൾ  പഴയ 16 കോടി രൂപയുടെ കെട്ടിടത്തിന്റെ ഒരു മാലിന്യ ടാങ്ക് നിർമ്മികുമ്പോൾ അതിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന  രണ്ട് MP മാരോടെങ്കിലും 16 കോടിയുടെ ഈ . കെട്ടിടം മുൻ ഭരണ സമിതി ഉണ്ടാക്കുമ്പോൾ നമ്മുടെ കൂട്ടത്തിൽ ഇരിക്കുനവർ തന്നെയാണ് ഇത് നശിപ്പിക്കാൻ കൂട്ട് കൂടിയത് എന്ന്കൂടി പറയാൻ ധൈര്യം കാണിക്കണം' - ഇന്ദിരാ ഗാന്ധിയുടെ പേരിൽ ഒരു മെഡിക്കൽ കോളേജ് എന്ന സ്വപ്നമാണ് തകർന്ന് പോയത് എന്ന് കൂടി ഓർമ്മിപ്പിച്ചാൽ നല്ലത്. 

മുൻഭരണ സമിതി പ്രസിഡണ്ട് മമ്പറം ദിവാകരൻ ഈ ആശുപത്രി ഏറെറടുക്കുമ്പോൾ 15500 രൂപ മാത്രമാണ് ഓഹരി മൂലധനമെന്നും ഇപ്പോൾ ഒരു നൂറ് കോടിയുടെ ആസ്തി ഈ സ്ഥാപനം ആർജിച്ചു എന്നും ഇപ്പോൾ 5 ഏക്കർ സ്ഥലം 500 ജീവനക്കാർ,ആധുനികമായ എല്ലാ മെഡിക്കൽ സംവിധാനങ്ങളും ഉണ്ട് എന്ന് കൂടി പറയാനുള്ള ആർജവം സാജു എന്ന ഡയറക്ടർ കാണിക്കണം' - ഇപ്പോഴത്തെ പ്രസിഡണ്ട് ശ്രീ കണ്ടോത്ത് ഗോപി 20 വർഷക്കാലം മുൻ ഭരണ സമിതി അംഗമായിരിക്കെ, ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് ശ്രീ പൊട്ടൻകണ്ടി അബ്ദുള്ള ഇപ്പോഴും തൽസ്ഥാനത്തിരിക്കുമ്പോൾ കേവലം ഒരു ഡയറക്ടർ ഇത്തരം തരം താണ കുറിപ്പുകൾ എഴുതി മററുള്ളവരെ താഴ്ത്തിക്കെട്ടാൽ ശ്രമിക്കുന്നത് ഒരു തരം അസുഖമായി മാത്രമേ കാണാനാവൂ - ഇന്ദിരാ ഗാന്ധി ആശുപത്രിയുടെ ഓരോ വികസനപ്രവർത്തനത്തെയും തകർക്കാൻ കൂട്ട് ചേർന്നപ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചവർ, ആർത്ത് ചിരിച്ചവർ ഒരു പെട്ടിക്കട തുറന്ന് ഒരാൾക്ക് ജോലി നൽകാൻ സാധിച്ചോ എന്ന് കൂടി ചോദിച്ച് ഞാൻ നിർത്തുന്നു.

വളരെ പുതിയ വളരെ പഴയ