കോഴിക്കോട്: പയ്യാനക്കലില്‍ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടു പോകാൻ ശ്രമം. കാസർകോട് പരപ്പ സ്വദേശി സിനാൻ അലി യൂസഫ് എന്നയാളാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ചു. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി സിനാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ടാക്സി സ്റ്റാൻഡില്‍ നിന്ന് മോഷ്ടിച്ച കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പ്രതി കാസർഗോഡ് സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
മദ്രസ കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റാൻ ശ്രമിക്കുകയായിരുന്നെന്ന് ദൃസാക്ഷി പറയുന്നു. എന്നാല്‍ കുട്ടി നടന്ന് പോകാമെന്ന് പറയുകയായിരുന്നു.
ഇത് കണ്ട് സംശയം തോന്നിയ ആളുകള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് കാർ മോഷ്ടിച്ചതാണെന്നും, കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയാണെന്നും മനസിലായെന്നും ദൃസാക്ഷികള്‍ പറയുന്നു.