വടകര: വടകരയിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പേർ ബസ് ഇടിച്ച് മരിക്കാനിടയായ സംഭവങ്ങളിൽ ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്തു.
പെരുവണ്ണാമുഴിയിലെ കെ.കെ ബൈജു, ചെറുവണ്ണൂർ സ്വദേശി എ.എസ്.അശ്വന്ത് എന്നിവരുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻ്റ് ചെയ്തത്.
ഇക്കഴിഞ്ഞ പത്തൊമ്പതിനുണ്ടായ അപകടത്തിൽ വടകര അടക്കാതെരു സ്വദേശി കിഴക്കേ താമരന്റവിട വല്ലി(65) യാണ് മരിച്ചത്.