Zygo-Ad

താമരശ്ശേരി-ശ്രീകണ്ഠാപുരം വഴിയുള്ള യാത്രയിൽ ട്രാവലർ അപകടത്തിൽ നിന്ന് വൻ ദുരന്തം ഒഴിവായി

 


പത്തായക്കുന്ന്:താമരശ്ശേരിയിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ  പത്തായക്കുന്ന് ഭാഗത്ത് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടത്തിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകരുകയും ട്രാവലറിന്റെ മുകളിൽ വീഴുകയും ചെയ്‌തു.

പതിനഞ്ചോളം യാത്രക്കാർ ട്രാവലറിലുണ്ടായിരുന്നെങ്കിലും, വലിയ ദുരന്തം ഒഴിവായി. ചിലർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചുവെന്നും അവർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയതായും പോലീസ് അറിയിച്ചു.



അപകടത്തെ തുടർന്ന് പ്രദേശത്ത് ഏകദേശം ഒരു മണിക്കൂറോളം വാഹന ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ട്രാവലറും തകർന്ന പോസ്റ്റും മാറ്റിയതോടെ ഗതാഗതം സാധാരണ നിലയിലായി.

വളരെ പുതിയ വളരെ പഴയ