Zygo-Ad

തലശ്ശേരി റെയിൽവേ സ്റ്റേഷൻ: ഒന്നാമത്തെ പ്ലാറ്റ്ഫോം ടിക്കറ്റ് കൗണ്ടറിൽ തിരക്ക്

 


തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടർ അടച്ചതോടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ തിരക്കേറി. സീസൺ ടിക്കറ്റിനും സീസൺ ടിക്കറ്റ് പുതുക്കാനും മലബാർ കാൻസർ സെന്ററിൽ പോകുന്ന രോഗികൾ യാത്രാസൗജന്യത്തിനും ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ വരണം.

രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷിൻ (എടിവിഎം) സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ല.രണ്ടാമത്തെ പ്ലാറ്റ്ഫോമിലൂടെ യാത്ര ചെയ്യുന്നവർ ഇത്തരം കാര്യങ്ങൾക്കായി മാത്രം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ വരണം. യാത്രക്കാർ കൂടുതലായി എത്താൻ തുടങ്ങിയതോടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിൽ തിരക്കേറി.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടര മുതൽ മൂന്നരവരെ വെൻഡിങ് യന്ത്രത്തിന്റെ പ്രവർത്തനവും തടസ്സപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടർ അടച്ചതാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ