സി ആർ പി എഫിൽ 38 വർഷം രാജ്യ സേവനം നടത്തി വിരമിച്ച് നാട്ടിൽ എത്തിയ ഡെപ്യൂട്ടി കമാൻഡൻറ് ശ്രീ പ്രദീപ് കുമാർ എ എംന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ് ആണ് ലഭിച്ചത്.
സി ആർ പി എഫ് ജവാൻമാരുടെ കൂട്ടായ്മയായ കണ്ണൂർ സി ആർ പി എഫ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത് രാവിലെ കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രദീപ് കുമാറിനെ കൂട്ടായ്മ അംഗങ്ങൾ സ്വീകരിച്ചു.
കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും കണ്ണൂർ സിആർപിഎഫ് ആ ൻഷൻ ഫോറം അംഗങ്ങളും, സെൻട്രൽ പാര മിലിട്ടറി എക്സ് സർവീസ് മെൻ അസോസിയേഷൻഅംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു.
ധർമ്മടത്ത് late അരിക്കോത്തൻ ഗോവിന്ദന്റെയും, late രോഹിണിയുടെയും മകനായി ജനിച്ചു. ധർമ്മടം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
ചെന്നൈ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1987 ഇൽ സി ആർ പി എഫിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആയി ജോയിൻ ചെയ്തു.
38 വർഷത്തെ രാജ്യ സേവനത്തിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഡെപ്യൂട്ടി കമാൻഡൻറ് ആയി പ്രൊമോഷൻ ലഭിച്ച ശ്രീ പ്രദീപ് കുമാർ ഛത്തീസ്‌ഗഡിലെ റായ്പൂർ ഗ്രൂപ്പ് സെന്ററിൽ നിന്നും ആണ് വിരമിച്ചു നാട്ടിലെത്തുന്നത്. നിലവിൽ കൂട്ടായ്മയുടെ പ്രസിഡന്റ് ആണ്.
ഇത്തരത്തിൽ ഒരു സ്വീകരണം ലഭിച്ചതിൽ കൂട്ടായ്മയോട് നന്ദി പറഞ്ഞു.
ശ്രീമതി കവിത പ്രദീപ് ആണ് ഭാര്യ. പായൽ പ്രദീപ്, കാവ്യ പ്രദീപ് എന്നിവർ മക്കളും...
അഡ്മിൻ സുരേശൻ എം, പ്രേമരാജൻ. എ, തണൽ ഫൗണ്ടേഷൻ ചെയർമാൻ ബാബു പാറാൽ,
സി ആർ പി എഫ് പെൻഷൻ ഫോറം സെക്രട്ടറി ശ്രീ ഗോപിനാഥ് എം.കെ , പ്രദീപൻ കെ.കെ എന്നിവർ സംസാരിച്ചു.,
അഡ്മിൻ മാരായ ശ്രീകാന്ത് കെ, കവിത എസ് ജയൻ, നിഷാന്ത് എം, ഗണേശൻ ആർ, സുധീർ എരമം, പ്രകാശൻ മൊട്ടേമ്മൽ, രാജേഷ് വി.സി എന്നിവർ നേതൃത്വം നൽകി