Zygo-Ad

കാപ്പ ചുമത്തി ജയിലിലടച്ചു


തലശ്ശേരി പുന്നോൽ പെട്ടിപ്പാലത്തെ നസീറിനെ (നിച്ചു) കാപ്പ ചുമത്തി ജയിലിലടച്ചു. തലശ്ശേരി, ന്യൂമാഹി പൊലീസ് സ്‌റ്റേഷനുകളിൽ മോഷണം. എൻഡിപിഎസ്, അടിപിടി കേസുകളിൽ പ്രതിയാണ്. 

മോഷണക്കേസിൽ നില വിൽ തലശ്ശേരി സബ് ജയിലിൽ റിമാൻഡിലുള്ള പ്രതിയെ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് കരുതൽ തടങ്കൽ ഉത്തരവിൻ്റെ അടിസ്‌ഥാനത്തിൽ ന്യൂമാഹി പൊലീസ് ഇൻസ്പെക്‌ടർ പി.എ. ബിനുമോഹൻ അറസ്‌റ്റ് ചെയ്‌തു സെൻട്രൽ ജയിലിലേക്ക് അയച്ചു.

വളരെ പുതിയ വളരെ പഴയ