കോഴിക്കോട്: താമരശേരിയില്‍ ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്തി. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരിയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ഏഴു വയസുകാരന് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായിട്ടുണ്ട്. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിനിയായ പതിനൊന്നുകാരിക്ക് ബുധനാഴ്ച രോഗം സ്ഥീരികരിച്ചിരുന്നു.