തലശ്ശേരി: മണ്ഡലത്തിലെ രണ്ട് പ്രധാന പദ്ധതികളുമായി ബന്ധ പ്പെട്ട് ഉന്നത ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്‌ച തലശ്ശേരിയിൽ സന്ദർശനം നടത്തും.
കടൽപ്പാലം എലിവേറ്റഡ് വോക്ക്‌വേ കുയ്യാലി നിർദ്ദിഷ്ട റെയിൽ, റിവർ ബ്രിഡ്‌ജ് എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായാണ് സന്ദർശനം.
നിലവിലുള്ള കടൽപ്പാലത്തെ നിലനിർത്തിക്കൊണ്ട് ആകർഷമായ നിലയിൽ ടൂറിസം സാധ്യതയടക്കം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് എലിവേറ്റഡ് വോക്ക്‌വേ പദ്ധതി. രാവിലെ 10.30ന് നിയമസഭ സ്പീക്കറും വിദഗ്ധ ഉദ്യോഗസ്ഥ സംഘവുമാണ് സന്ദർശിക്കുന്നത്. ഇതിന് ശേഷം 11.30ന് കുയ്യാലിയിൽ നിർദ്ദിഷ്ട റെയിൽ, റിവർ ബ്രിഡ്‌ജ് നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലവും വിദഗ്‌ധസംഘം സന്ദർശിക്കും. സന്ദർശനശേഷം സ്‌പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ രണ്ട് പ്രോജക്ടുകളെപറ്റിയുള്ള വിദഗ്‌ധ ചർച്ചയും നടക്കും.