Zygo-Ad

യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; വയോധികനെ കയ്യോടെപൊക്കി നാട്ടുകാർ



കുറ്റ്യാടി: കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികനെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. കക്കട്ട് സ്വദേശി ബാബു (69) വിനെയാണ് നാട്ടുകാർ പിടികൂടി കുറ്റ്യാടി പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവം.

ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ പിന്നിലൂടെ എത്തിയ വയോധികൻ മാല പൊട്ടിച്ചോടാൻ ശ്രമിക്കുകയിരുന്നു. സംഭവസമയത്ത് ബസ് സ്റ്റാൻഡിൽ നല്ല തിരക്കുണ്ടായിരുന്നു.
വളരെ പുതിയ വളരെ പഴയ