Zygo-Ad

സ്കൂൾ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടു സംശയം: കടലില്‍ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം: രക്ഷകരായി പൊലീസുകാര്‍


കോഴിക്കോട്: കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സ്കൂൾ വിദ്യാര്‍ത്ഥിനിക്ക് രക്ഷയായി പൊലീസുകാര്‍. കോഴിക്കോട് കോതി പാലത്തിന് സമീപത്താണ് സംഭവം നടന്നത്.

പന്നിയങ്കര പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് വിദ്യാര്‍ത്ഥിനിയെ അപകടങ്ങളില്ലാതെ രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. 

കോതി പാലത്തിന് സമീപത്തു കൂടി സംശയാസ്പദമായ സാഹചര്യത്തില്‍ നടന്നു പോകുന്നത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടു. പെണ്‍കുട്ടിയെ നിരീക്ഷിച്ച പൊലീസുകാര്‍ കോതി പാലത്തിന് സമീപം വച്ച്‌ അവള്‍ കടലിലേക്ക് ചാടുന്നതും കണ്ടു.

ഉടന്‍ തന്നെ പൊലീസുകാര്‍ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിനിയെ കരയിലേക്ക് എത്തിക്കുകയായിരുന്നു. 

അപകടമൊന്നും സംഭവിക്കാത്തതിനാല്‍ ബന്ധുക്കളെ വിളിച്ചു വരുത്തി കുട്ടിയെ ഇവര്‍ക്കൊപ്പം വിട്ടയച്ചു പന്നിയങ്കര എസ്‌ഐ ബാലു കെ. അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വളരെ പുതിയ വളരെ പഴയ