Zygo-Ad

മണ്ണറിഞ്ഞ് വയൽ വരമ്പിലൂടെ ഉത്സവമായി ഞാറു നടീൽ: വേറിട്ട അനുഭവവുമായി പിണറായി എ കെ ജി സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി കേഡറ്റുകളും പാറപ്രം ജെ ബി എസ് വിദ്യാർഥികളും

 


മണ്ണിനെ അറിയാൻ, കൃഷിയെ അറിയാൻ എന്ന സന്ദേശവുമായി പിണറായി വെസ്റ്റ് സി മാധവൻ സ്മാരക വായനശാലയുടെ സഹകരണത്തോടെ പിണറായി എ കെ ജി സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി കേഡറ്റുകളും പാറപ്രം ജെ ബി എസ് വിദ്യാർഥികളും പിണറായി വെസ്റ്റ് വയലിൽ നടത്തിയ വയൽവരമ്പിലൂടെയുള്ള യാത്രയും ഞാറ് നടീലും വേറിട്ട അനുഭവമായി മാറി. ഫോക് ലോർ അക്കാദമി അവാർഡ് നേടിയ നാട്ടിപ്പാട്ട് കലാകാരി സൗമിനി പിടിക്കലിൻ്റെ നാട്ടിപ്പാട്ടിൻ്റെ ഈണത്തിൽ കർഷകരായ കുറുന്തായ രാജീവൻ, എം സി രാഘവൻ, പൂവാലി അശോകൻ എന്നിവരോടൊപ്പം വിദ്യാർഥികൾ വയലിലിറങ്ങി ഞാറുനട്ടു. തുടർന്ന് വിദ്യാർഥികൾ വായന ശാലയിലെത്തി. കർഷകർ തങ്ങളുടെ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു. ഇവരെ ആദരിക്കുകയും ചെയ്തു. വാർഡ് മെമ്പർ കെ വിമല അധ്യക്ഷയായി. എലിയൻ അനിൽ, കെ സനോജ്, വി സിൻജ, എം സി രാഘവൻ, കെ രാജീവൻ, പി അശോകൻ, പി സൗമിനി, കെ ശിവാംഗന, പി ആദി, ഇ രാജൻ, കെ സനിൽ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ