Zygo-Ad

വടകര വില്യാപ്പള്ളിയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍


വടകര: വില്യാപ്പള്ളിയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

വില്യാപ്പള്ളി സ്വദേശി നിലവനില്‍ അനീഷിനെയാണ് വടകര സി ഐ കെ മുരളീധരൻ അറസ്റ്റ് ചെയ്തത് . വില്യാപ്പള്ളി സ്വദേശി അന്താടത്തില്‍ ഷിജു മരിച്ച കേസിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.

മെയ് 14 നാണ് സംഭവം. വില്യാപ്പള്ളി പൊന്മേരി പറമ്പില്‍ വെച്ച്‌ മരിച്ച ഷിജുവും അനീഷും തമ്മില്‍ വാക്കുതർക്കം ഉണ്ടാവുകയും ഇരുവരും തമ്മില്‍ കയ്യാങ്കളിയും നടന്നിരുന്നു. ഇതിനിടയില്‍ ഷിജുവിന് മർദ്ദനമേറ്റിരുന്നു.

പിന്നാലെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഷിജു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ മരണ കാരണം ഹൃദയാഘാതമാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ മരണത്തിലേയ്ക്ക് നയിച്ചത് മർദ്ദിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണെന്നുള്ള ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ അറസ്റ്റിലായത്.

വളരെ പുതിയ വളരെ പഴയ