Zygo-Ad

വെർച്വല്‍ അറസ്റ്റ് തട്ടിപ്പ്: വടകര സ്വദേശിയായ സ്ത്രീയില്‍ നിന്നും പണം തട്ടിയ കേസില്‍ രണ്ടുപേർ അറസ്റ്റില്‍.


വടകര: വെർച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സ്ത്രീയില്‍ നിന്നും പണം തട്ടിയ കേസില്‍ രണ്ടുപേർ അറസ്റ്റില്‍. താമരശ്ശേരി സ്വദേശി കയ്യേലിക്കല്‍ മുഹമ്മദ് ഷാനിഷ്, മടവൂർ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബർ പോലീസ് പിടികൂടിയത്.

വടകര സ്വദേശിയായ പരാതിക്കാരിയെ വെർച്വല്‍ അറസ്റ്റ് നടത്തിയതായി വിശ്വസിപ്പിച്ച്‌ കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ 15 വരെയാണ് പ്രതികള്‍ പറ്റിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റർ ചെയ്തതായി തെറ്റിദ്ധരിപ്പിച്ച്‌ വെർച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.

പരാതിക്കാരിയുടെയും മകന്റെയും അക്കൗണ്ടുകളില്‍ നിന്നും പ്രതികള്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പല തവണകളായി 18 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഇവർക്കെതിരെ കൊടുവള്ളി മേഖലയില്‍ മറ്റ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ