Zygo-Ad

വയനാട്ടില്‍ കനത്ത മഴ: ചൂരല്‍മലയില്‍ സൈന്യം നിര്‍മ്മിച്ച ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ വിള്ളല്‍; യാത്രകള്‍ നിരോധിച്ചു

 


കല്‍പ്പറ്റ: മുണ്ടകൈ-ചൂരല്‍ മല ദുരന്തത്തെത്തുടർന്ന് ചൂരല്‍ മലയില്‍ സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ വിവിധ ഭാഗങ്ങളില്‍ വിള്ളല്‍.

മഴ കനത്തതിനാല്‍ ഇതുവഴിയുള്ള യാത്രകള്‍ നിരോധിച്ചു. രണ്ട് ദിവസമായി ഇവിടെ കനത്ത മഴയാണ്. പാലത്തിന്റെ തൂണുകള്‍ക്ക് താഴെ നിന്നുള്ള മണ്ണ് ഒലിച്ചു പോയിട്ടുണ്ട്. ഇതോടെയാണ് പാലം വഴിയുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തിരികെയെത്തി. 

മഴയില്‍ പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവില്‍ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. 

മുണ്ടക്കൈയില്‍ ഇപ്പോള്‍ ജനവാസം ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യാത്രകളില്‍ ജാഗ്രത പുലർത്തണമെന്നും അധികൃതര്‍ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ