തലശ്ശേരി : കൊട്ടിയൂർ മഹോത്സവത്തോടനുബന്ധിച്ച് ജൂൺ 26 മുതൽ 29 വരെ കൊച്ചുവേളി -മംഗലാപുരം ജംഗ്ഷൻ റൂട്ടിൽ സർവ്വീസ് നടത്തുന്ന അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു.
ജൂൺ 26 ,28 തിയ്യതികളിൽ ട്രെയിൻ നമ്പർ-16355 കൊച്ചു വേളിയിൽ (തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ) നിന്നും ആരംഭിച്ച് മംഗലാപുരത്തേക്കുള്ള യാത്രയിൽ അടുത്ത ദിവസം (27&29 തിയ്യതികളിൽ) പുലർച്ചെ 5 :38 മണിക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തുകയും 5 :40 മണിക്ക് 'പുറപ്പെടുകയും ചെയ്യും.തിരിച്ച് തിരുവനന്തപുരത്തേക്ക്(കൊച്ചുവേളി) ട്രെയിൻ നമ്പർ-16356 ജൂൺ 27 ,29 തീയ്യതികളിൽ രാത്രി 10:20 മണിക്ക് തലശ്ശേരിയിൽ എത്തുകയും 10:22 മണിക്ക് പുറപ്പെടുകയും ചെയ്യും.
തലശ്ശേരി റെയിൽ&റോഡ് പാസഞ്ചേഴ്സ് ഫോറത്തിന്റെ അപേക്ഷയെ തുടർന്നാണ്, തീർത്ഥാടകരുടെയും മറ്റു യാത്രികരുടെയും സൗകര്യാർത്ഥം റെയിൽവേ പ്രത്യേക സ്റ്റോപ്പ് അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ അനുവദിച്ചത്.