വയനാട് സുൽത്താൻ ബത്തേരി നമ്പ്യാർകുന്നിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
എലിസബത്തിനെ കൊലപ്പെടുത്തിയത് ഭർത്താവാണ്. സംഭവത്തിൽ ഭർത്താവ് തോമസ് വർഗീസിനെ അറസ്റ്റ് ചെയ്തു. കടബാധ്യതയെ തുടർന്നുള്ള തർക്കം മൂലം എലിസബത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് ശേഷം തോമസ് ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് എലിസബത്തിനെ മരിച്ച നിലയിലും ഭർത്താവ് തോമസിനെ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയത്.