Zygo-Ad

തലശ്ശേരി ലോഗൻസ് റോഡിൽ കോൺക്രീറ്റിന് വിള്ളൽ വാഹന യാത്രികർ ആശങ്കയിൽ

 


തലശ്ശേരി: പഴയ ബസ് സ്റ്റാന്റിനെയും പുതിയ ബസ് സ്റ്റാന്റിനെയും ബന്ധിപ്പിക്കുന്ന  ലോഗൻസ് റോഡ് കാലപഴക്കത്താൽ ഇൻറ്റർ ലോക്ക് ഉപയോഗിച്ച് വർഷങ്ങൾ മുൻപ് നവീകരിച്ചെങ്കിലും പെട്ടെന്ന് തന്നെ തകർച്ച നേടുന്നതാണ് കാണാൻ കഴിഞ്ഞത് . എന്നാൽ ഇപ്പോഴത്തെ  കോൺക്രീറ്റ് റോഡ് പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിള്ളൽ പ്രത്യക്ഷപെട്ടത് വാഹന യാത്രികർക്ക് ആശങ്ക ഉളവാക്കുന്നു. ശാസ്ത്രീയമായ രീതിയിൽ പ്രവൃത്തി മുന്നോട്ട് പോകാത്തതാണ് വിളളലിന്കാരണം. ബ്രിട്ടീഷ്കാർ പണിത ഒവിറോഡ് 100 വർഷം കഴിഞ്ഞതിന് ശേഷമാണ് പുനർ നിർമ്മിച്ചത് എന്ന സത്യം മുന്നിലുണ്ട്.. കോടികൾ ചിലവഴിച്ച് അശാസ്ത്രീയമായി നിർമ്മിക്കുന്ന  ഇത്തരം  റോഡുകൾ പൈതൃക നഗരമായ തലശ്ശേരിക്ക്  അപമാനമാണ്.

വളരെ പുതിയ വളരെ പഴയ