Zygo-Ad

തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക് നശിച്ചു, വൈദ്യുതി വിതരണത്തിനു തടസ്സം


 തലശ്ശേരി :കനത്ത മഴയിൽ തലശ്ശേരി റസ്റ്റ് ഹൗസ് പരിസരത്തെ തണൽ മരം കടപുഴകി റോഡിലേക്ക് വീണു. 4 വൈദ്യുതി പോസ്റ്റുകൾ തകർന്നു. വൈദ്യുത കമ്പികൾ പൊട്ടിയതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധവും താറുമാറായി

റസ്റ്റ് ഹൌസ് പരിസരത്തെ ബി.എസ്.എൻ.എൽ ടവറിനടുത്താണ് ഉയരത്തിലുള്ള മരം കടപുഴകി വീണത്. മരം വീഴുന്നതിനിടയിൽ സമീപത്തെ വൈദുതി കമ്പികളിൽ തട്ടിയതിനെ തുടർന്ന് ഏതാനും കമ്പികൾ പൊട്ടി. 4 ഓളം വൈദ്യുതി പോസ്റ്റുകൾ അപകടകരമാം വിധം ചരിഞ്ഞു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ അഗ്‌നിശമന അഗ്‌നിശമന സേനാംഗങ്ങൾ മരം മുറിച്ചു മാറ്റി. പൊട്ടിയ കമ്പികൾ മാറ്റി പോസ്റ്റിന്റെ തകരാറുകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമെത്തി പരിഹരിച്ചു. പിന്നീട് വൈദ്യുതി ബന്ധവും പുന:സ്ഥാപിച്ചു.

ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. റസ്റ്റ് ഹൌസ് പരിസരത്ത് റോഡരികിൽ ഉയരത്തിലുള്ള മറ്റ്ചിലമരങ്ങളും അപകടാവസ്ഥയിലാണുള്ളത്. ഇവ അവധി ദിവസമായ ഞായറാഴ്ച മുറിച്ചു മാറ്റും. ഇളകിയ വൈദ്യുതി പോസ്റ്റുകളും അന്ന് മാറ്റുമെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി, വാർഡ് കൌൺസിലർ എ.ടി. ഫിൽഷാദ്, എന്നിവരും സ്ഥലത്തെത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ