കനത്ത കാറ്റിലും മഴയിലും കണ്ണൂർ -തലശ്ശേരി ദേശീയ പാതയിൽ കടപുഴകി വീണ മരങ്ങൾ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
കൊടുവള്ളി - കുയ്യാലി റോഡിൽ ശ്രീ പാർത്ഥ സാരഥി മഠത്തിന്റെ കോമ്പൗണ്ടിൽ കടപുഴകി വീണ പടുകൂറ്റൻ അരയാൽ മരവും വലിയ മൂന്ന് മരങ്ങളുമാണ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ. കെ രജീഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നീക്കി ഗതാഗത യോഗ്യമായത്.
വില്ലേജ് ഓഫീസർ പി വി സിജിന, തലശ്ശേരി തഹസിൽദാർ എം വിജേഷ്, ഡെപ്യൂട്ടി തഹസിൽദാർ വി രാജേഷ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.