കോഴിക്കോട്: വില്യാപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മേൽ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
കൊറ്റിയാ മ്പള്ളി ക്ഷേത്രത്തിനടുത്തായി കുന്നുമ്മായീന്റവിടെ മീത്തൽ പവിത്രൻ ആണ് ഈ ദുരന്തത്തിനിരയായത്.
വീട്ടിൽ നിന്ന് വില്യാപ്പള്ളി പട്ടണത്തിലേക്ക് പോകുന്ന വഴി ഒരു തെങ്ങ് കടപുഴകി അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ തെങ്ങ് മുറിച്ച് മാറ്റിയ ശേഷം പവിത്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും, മണം സംഭവിച്ചിരുന്നു.