Zygo-Ad

കോഴിക്കോട് കോടഞ്ചേരിയില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു


കോഴിക്കോട്: കോടഞ്ചേരിയില്‍ തോട്ടില്‍ മീൻ പിടിക്കാൻ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. 

ചന്ദ്രൻകുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിൻ ബിജു (14), ഐവിൻ ബിജു (10) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6:30ഓടെയായിരുന്നു അപകടം. ഇലക്‌ട്രിക് പേ പോസ്റ്റ് തോട്ടിലേക്ക് വീണാണ് അപകടമുണ്ടായത്.

വീട്ടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇരുവരും. മീന്‍ പിടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഇലക്‌ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പിന്നാലെ ഷോക്കടിച്ച്‌ രണ്ടു പേരും മരിക്കുകയായിരുന്നു. മത്സ്യ വ്യാപാരിയായ കോടഞ്ചേരി നിരന്ന പാറ ബിജുവിന്റെ മക്കളാണ്.




വളരെ പുതിയ വളരെ പഴയ