തലശ്ശേരി : തലശ്ശേരിയില്‍ മസാജ് സെന്ററില്‍ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാസംഗം ചെയ്തതായി പരാതി.
തലശ്ശേരിക്കടുത്ത് പ്രവർത്തിക്കുന്ന ആയുർവ്വേദ മസാജ് സെൻ്ററില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയാണ് ലൈംഗിക പീഡനത്തിനിരയായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. സ്ഥാപനത്തില്‍ മസാജിങ്ങിനായി വന്ന പാട്യം പത്തായക്കുന്ന് സ്വദേശി ആഷിക്ക് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തുവെന്നാണ് പരാതി.
യുവതിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചതായും പരാതിയുണ്ട്. പരാതിയില്‍ ഭാരതീയ ന്യായ സംഹിത വകുപ്പു പ്രകാരം - 63 (a), 64 (4), 324 (2) വകുപ്പുകള്‍ പ്രകാരം തലശ്ശേരി ടൗണ്‍ പൊലിസ് കേസടുത്തു .
പ്രതി ആഷിഖിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണെന്ന് തലശ്ശേരി ടൗണ്‍ പൊലിസ് അറിയിച്ചു.