Zygo-Ad

കൂത്താളിയില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ മകന്‍ പൊലീസ് പിടിയില്‍.


കൂത്താളി: കൂത്താളിയില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ മകന്‍ പൊലീസ് പിടിയില്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. 

കൂത്താളി തൈപ്പറമ്പില്‍ പരേതനായ ഒ.സി.ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പത്മാവതി അമ്മ (65) യാണ് മരിച്ചത്. സംഭവത്തില്‍ മകൻ ലിനീഷ് (42)നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രാത്രിയില്‍ മകന്‍ മദ്യ ലഹരിയില്‍ വീട്ടില്‍ വന്ന് കയറി വന്ന മകൻ അമ്മയുമായി വാക്കു തര്‍ക്കമുണ്ടാകുകയും അമ്മയെ മര്‍ദ്ദിക്കുകയും ചെയ്തു എന്നും തലയ്ക്ക് ക്ഷതമേറ്റ മാതാവ് മരിക്കുകയാണുണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.

അമ്മ വീണ് പരുക്കു പറ്റിയെന്നും ആശുപത്രിയില്‍ കൊണ്ടു പോകണമെന്നും മകന്‍ അയല്‍വാസികളോട് ആവശ്യപ്പെട്ടു. ഉടന്‍ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചു. 

എന്നാല്‍ തലയ്ക്കും വാരിയെല്ലിന് ഏറ്റ ക്ഷതവും പരിശോധനയിൽ കണ്ടെത്തിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. 

മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത മകനെ വീട്ടിലെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.

വളരെ പുതിയ വളരെ പഴയ