തലശ്ശേരി: വടക്കുമ്പാട് പാറക്കെട്ട് സ്വദേശിയായ നിർമ്മാണ തൊഴിലാളി ജോലിക്കിടയിൽ കെട്ടിട മുകളിൽ നിന്നും താഴെ വീണു മരിച്ചു. മാലയാട്ട് വീട്ടിൽ പയ്യൻ സുരേന്ദ്രനാ(67) ണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം പാറക്കെട്ടിനടുത്ത വീട്ടിൽ വീടു പണിയുമായി ബന്ധപ്പെട് ചുമരിൽ കല്ല് വെക്കുന്നതിനിടയിൽ തെന്നി താഴെ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചിരുന്നു. പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.
പരേതരായ മങ്ങാടൻ അച്ചുതന്റെയും പയ്യൻ ദേവുവിൻ്റെയും മകനാണ്. ഭാര്യ: വ്യന്ദ . മക്കൾ: പ്രിൻസസ്, പ്രയാഗ. സഹോദരങ്ങൾ: ഭാസ്ക്‌കരൻ (മൂഴിക്കര) ജയൻ, ദാസൻ, നളിനി(അണ്ടലൂർ), രമണി.