Zygo-Ad

തലശേരിയിലെ 27 റോഡുകൾ നവീകരിക്കുന്നു

 


മുഖ്യമന്ത്രിയുടെ പ്രാദേശിക  പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി തലശേരി നഗരസഭയിലെ തകർന്ന 27 റോഡുകൾ നവീകരിക്കുന്നു. അറ്റകുറ്റപ്പണിക്കൊപ്പം ചില റോഡുകളുടെ ടാറിങ്ങും നടത്തും. 5.8 കോടി രൂപയാണ് പ്രതീക്ഷിത ചിലവ്. 30 റോഡ് നവീകരിക്കാനാണ് തീരുമാനം. മൂന്ന് റോഡുകൂടി നവീകരി ക്കാൻ അനുമതിയായിട്ടുണ്ട്. നിർമാണത്തുകയും അനുവദിച്ചു. ആറുമാസമാണ് കാലാവധി. 19 റോഡുകളുടെ നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും ബാക്കിയുള്ളവ തലശേരിയിലെ കരാറുകാർക്കുമാണ്. പ്രവ്യത്തി ഉദ്ഘാടനം 11ന് പകൽ 2.30ന് തലശേരി ടൗൺ ഹാളിൽ മന്ത്രി കെ എൻ ബാലഗോപാൽ ഓൺലൈനായി നിർവഹിക്കും. സ്പീക്കർ എ എൻ ഷംസീർ പങ്കെടുക്കും.

നവീകരിക്കുന്ന റോഡുകൾ: ഇല്ലത്തുതാഴെകനാൽ റോഡ്

(24 ലക്ഷം), രാജാസ് കല്ലായി റോ റോഡ് (15 ലക്ഷം), കോപ്പാലം കൊപ്പരക്കളം റോഡ് (25 ലക്ഷം)

 കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയം പാർക്ക് മുതൽ ജലഅതോറിറ്റി മുൻവശം വരെ (11.7 ലക്ഷം), ചിറക്കര കെ ടി പി മുക്ക് മുതൽ കണ്ടിക്കൽകവല വരെ (18 ലക്ഷം),

 പാലിശേരി പൊലീസ് ക്വാർട്ടേഴ്‌സിന് മുന്നി ലുള്ള റോഡ് (15 ലക്ഷം), ചാലിൽ സെയ്ൻ്റ് പീറ്റേഴ്‌സ് ചർച്ച് മുതൽ കല്ലറക്കൽ വരെ (15 ലക്ഷം, എം എസ് റോഡ് ടാറിങ് (17 ലക്ഷം),

 കൂലാത്തുമ്മൽ മുകുന്ദൻ്റെ വീട് മു തലുള്ള റോഡ് (24 ലക്ഷം), സുബ്രമണ്യക്ഷേത്രം റോഡ് മുതൽ കാരായി ഭഗവതി ക്ഷേത്രത്തിൻ്റെ മുന്നിലൂടെ കണ്ണിച്ചിറ പുതിയ റോഡ്‌വരെ റോഡ് ടാറിങ് (14 ലക്ഷം), 

നമ്പ്യാർപീടിക ഇടത്തി ലമ്പലം റോഡ് (25 (25 ലക്ഷം), കണ്ടിക്കൽകവല മുതൽ കുട്ടിമാക്കൂൽ റോഡ് (45 ലക്ഷം)ഈങ്ങയിൽ പീടിക മൂസമുക്ക് റോഡ് ഉയർ ത്തി ടാറിങ് (22 ലക്ഷം),

 സി കെ ചന്ദ്രൻ റോഡ് (15 ലക്ഷം), സൂര്യ കുളം റോഡുമുതൽ അലിഫ് സ് കൂൾവരെ (13.2 ലക്ഷം), റെയിൽ വേ മേൽപ്പാലം റോഡ് (14.9 ലക്ഷം), മൂഴിക്കര റോഡ് കാൻസർ സെൻ്റർ വരെ (15 ലക്ഷം), 

ബി ബി ഉസ്മാൻ്റെ വീട് മുതലുള്ള റോഡ് (15 ലക്ഷം), ബാത്തല മു കുന്ദൻ വീടു മുതലുള്ള റോഡ് (14.9 ലക്ഷം), ഇടയിൽപ്പീടിക പള്ളിറോഡ് (14.3 ലക്ഷം), ഉക്കണ്ടൻ പീടിക പി പി അനന്തൻ റോഡ് മുതൽ ത്രിവേണി കവല വരെ റോഡ് ടാറിങ് (15 ലക്ഷം), കോട്ടപ്പൊയിൽ ദേശദേവാസംഘം റോഡ് (15 ലക്ഷം), ന്യൂമാഹി അതിർത്തി മുതലുള്ള റോഡ് (15 ലക്ഷം), സൗപർണിക വീട് മുതലുള്ള റോഡ് (10 ലക്ഷം), അറബി കോളേജ് ട്രാൻസ്ഫോർമർ മുതൽ സർവീസ് റോഡ് വരെ (11.2 ലക്ഷം), കുറ്റിവയൽ പുലിഞ്ഞുൽ റോഡ് (10 ലക്ഷം), തൊഴിൽ പരിശീലന കേന്ദ്രം മുതൽ കുറ്റിവയൽ ട്രാൻസ്ഫോർമർ വരെ (15 ലക്ഷം).

വളരെ പുതിയ വളരെ പഴയ