Zygo-Ad

വടകരയിൽ യുവാവിനെ ഇടിച്ച ശേഷം കാർ നിർത്താതെ പോയി; അപകടം ഇന്നലെ അർധരാത്രി

 


വടകര :ഇന്നലെ രാത്രി ആണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത് വടകര വള്ളിക്കാട് ജംഗ്ഷൻ സമീപമാണ് കാർ യുവാവിനെ ഇടിച്ചു വീഴ്ത്തിയത് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വള്ളിക്കാട് സ്വദേശി അമൽ കൃഷ്‌ണയെ  ആണ് കാർ ഇടിച്ച് തെറിപ്പിച്ചത്  നാദാപുരം ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇയാളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി ഗുരുതരമായ പരിക്കേറ്റ യുവാവിനെ  ആദ്യം വടകര സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്കും  മാറ്റിയിട്ടുണ്ട് 'ഇടിച്ചിട്ട കാർ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്

വളരെ പുതിയ വളരെ പഴയ