പുറമേരി: പുറമേരിയില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച് വിവാഹസംഘത്തിന്റെ അപകടകരമായ യാത്ര. അപകടകരമായി സഞ്ചരിച്ച കാറുകളിലൊന്ന് ബൈക്കില്‍ തട്ടിയതോടെയാണ് നാട്ടുകാര്‍ ഇടപെട്ടതും നമ്പര്‍ പ്ലേറ്റ് മറച്ചത് ശ്രദ്ധയില്‍പ്പെട്ടതും. പുറമേരി കുനിങ്ങാട് റോഡിലാണ് സംഭവം നടന്നത്.
രണ്ട് കാറുകളുടെ നമ്പര്‍ പ്ലേറ്റില്‍ 'ജസ്റ്റ് മാരീഡ്' സ്റ്റിക്കര്‍ ഒട്ടിച്ചാണ് യാത്ര നടത്തിയത്. കാര്‍ അപകടത്തില്‍പ്പെട്ടതോടെ വിവാഹസംഘവും നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. നമ്പര്‍ പ്ലേറ്റ് മറച്ചതിന്റെ വീഡിയോ നാട്ടുകാര്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ക്കുനേരെ വിവാഹ സംഘം അശ്ലീ ആംഗ്യം കാണിച്ചു.
ഇതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. നാല് കാറുകളും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.