Zygo-Ad

ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ തലശ്ശേരി സ്വദേശി മരണപ്പെട്ടു


തലശ്ശേരി: മേഘാലയിലെ ഷില്ലോംഗില്‍ വെച്ച്‌ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന തലശ്ശേരി പിലാക്കൂല്‍ നടമ്മല്‍ ഹൗസില്‍ റസീനുല്‍ അമീൻ (23) മരിച്ചു.

ബാംഗ്ലൂർ പത്മശ്രീ ഇൻസ്റ്റിറ്റ്യൂട്ടില്‍ എം.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ബൈറൂഹ ഫൗണ്ടേഷൻ തലശ്ശേരി, യൂത്ത് വിംഗ് സ്ഥാനങ്ങളില്‍ പ്രവർത്തിച്ചു വരികയായിരുന്നു. 

റഫീക്ക് - സീനത്ത് ദമ്പതികളുടെ മകനാണ്. റഫ്സീന പർവീൻ (വിദ്യാർത്ഥിനി ഫറൂക്ക് കോളജ്) സഹോദരിയാണ്. ഖബറടക്കം അസർ നമസ്കാര ശേഷം സൈദാർപള്ളി ഖബർസ്ഥാനില്‍.

വളരെ പുതിയ വളരെ പഴയ