Zygo-Ad

കോഴിക്കോട് സ്വദേശിയായ മധ്യവയസ്ക്കനെ കണ്ണൂര്‍ ബക്കളത്തെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കണ്ണൂർ : മധ്യവയസ്‌ക്കനായ കോഴിക്കോട് സ്വദേശിയെ ബക്കളം സ്‌നേഹ ഇൻ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂർ പുളിബസാറിലെ നവനീതത്തില്‍ പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദൻകുട്ടി-സാവിത്രി ദമ്പതികളുടെ മകൻ ജി.സജിഗോപാല്‍ (50)നെയാണ് ശനിയാഴ്ച്ച രാവിലെ 8.30 ന് ഹോട്ടലിലെ റൂമില്‍ മരിച്ച നിലയില്‍ കണ്ടത്.

23 ന് രാത്രി 8.30 നാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. എക്‌സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരാണ്. ബി.ജെ.പി ചെളന്നൂർ ഏരിയാ കമ്മറ്റി അംഗമാണ്. ഭാര്യ: ബബിത (എച്ച്‌.ഡി.എഫ്.സി). മകൻ: നവനീത് ഗോപാല്‍.സഹോദരൻ: വിനോട് കുമാർ.

വളരെ പുതിയ വളരെ പഴയ