Zygo-Ad

ജങ്കാറില്‍ കയറാൻ പുറകോട്ട് എടുക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് പുഴയില്‍ വീണു


കോഴിക്കോട്: ചാലിയത്ത് നിന്ന് ബേപ്പൂരിലേക്ക് പോകാൻ ജങ്കാറില്‍ കയറുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ചാലിയാർ പുഴയില്‍ പതിച്ചു.

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ച കാറാണ് ജങ്കാറില്‍ കയറാൻ പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പുഴയില്‍ വീണത്.

കാറില്‍ ഏഴ് പേരുണ്ടായിരുന്നു. ഉടൻ തന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയില്‍ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തുവന്നു

മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ക്രെയിൻ എത്തിയാണ് കാർ പുഴയില്‍ നിന്നെടുത്തത്.

വളരെ പുതിയ വളരെ പഴയ