Zygo-Ad

മഞ്ഞോടിയിൽ ശുദ്ധജല വിതരണ പൈപ്പിടാനെടുത്ത കുഴിയിൽ സ്വകാര്യ ബസ് താഴ്ന്നു


 മഞ്ഞോടി:)തൊട്ടിൽപ്പാലത്തു നിന്നും നിറയെ യാത്രക്കാരുമായി തലശേരിയിലേക്ക് വരികയായിരുന്ന കൂഡൽ ബസാണ് ജഗന്നാഥ് -മഞ്ഞോടി റോഡിൽ അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് നൽകാനായി ശ്രമിച്ചപ്പോൾ ബസിന്റെ പിൻഭാഗത്തെ ടയർ കുഴിയിൽ അമരുകയായിരുന്നു.

തുടർന്ന് യാത്രക്കാരെ ഇറക്കി. ഈ റോഡിൽ കുടിവെള്ള പൈപ്പിടാനായി റോഡ് ഒരു വശം മുഴുവൻ വെട്ടിപ്പൊളിച്ചിരിക്കുകയാണ്. കുഴി യഥാവിധി മൂടാതെ കരാറുകാരൻ പോവുകയും ചെയ്‌തു. കനത്ത മഴയിൽ റോഡിൽ ഇപ്പോൾ വെള്ളം കെട്ടിക്കിടക്കുകയാണ്. കുഴിയറിയാതെയാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത്.

വളരെ പുതിയ വളരെ പഴയ