Zygo-Ad

തലശ്ശേരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി


തലശ്ശേരി: തലശ്ശേരിയില്‍ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി. തലശ്ശേരി ചേറ്റംകുന്ന് നസീബാസില്‍ എ.കെ മുഹമ്മദിനെ (17) യാണ് കാണാതായത്.

പിതാവ് ജമാലുദ്ധിൻ്റെ പരാതിയില്‍ തലശേരി പൊലീസ് അന്വേഷണം തുടങ്ങി.

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ പ്രതീക്ഷിച്ചത്ര വിജയം നേടാൻ മുഹമ്മദിനായിരുന്നില്ല. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും   ഏതാനും സമയത്തിനുള്ളിൽ കുട്ടിയെ തിരിച്ചെത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കൾ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ