Zygo-Ad

തലശ്ശേരിയില്‍ കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി തിരിച്ചെത്തി: വീടുവിട്ടിറങ്ങിയത് +2 പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ


തലശ്ശേരി: തലശ്ശേരിയില്‍ കാണാതായ പ്ലസ്ടു വിദ്യാർത്ഥിയെ കണ്ടു കിട്ടി. തലശ്ശേരി ചേറ്റംകുന്ന് നസീബാസില്‍ എ.കെ മുഹമ്മദിനെ (17) യാണ് കാണാതായത്. 

പിതാവ് ജമാലുദ്ധിൻ്റെ പരാതിയില്‍ തലശ്ശേരി പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ പ്രതീക്ഷിച്ചത്ര വിജയം നേടാൻ മുഹമ്മദിനായിരുന്നില്ല. അതിനാൽ എന്തുകൊണ്ടാണ് മാർക്കു കുറഞ്ഞതെന്നും, മറ്റുമുള്ള ചോദ്യങ്ങൾ ബന്ധുവിൽ നിന്നുമുണ്ടായതിൽ മനം നൊന്താണ് വിദ്യാർത്ഥി വീട് വിട്ടിറങ്ങിയത്. 

നേരെ ട്രെയിൻ കയറി എറണാകുളത്തേക്കു പോയ വിദ്യാർത്ഥിയുടെ കയ്യിൽ കുറഞ്ഞ തുകയേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ കുട്ടി തിരിച്ച് കണ്ണൂരിലേക്കും ട്രെയിൻ കയറി. കണ്ണൂരിൽ എത്തിയ വിദ്യാർത്ഥിയെ ബന്ധുക്കൾക്ക് തിരികെ ലഭിച്ചിട്ടുണ്ട്. 

കുട്ടിയെ തിരികെ കിട്ടിയ വിവരം ബന്ധുക്കൾ ഓപ്പൺ മലയാളം ന്യൂസിൽ അറിയിച്ചിട്ടുണ്ട്. ആയതിനാൽ കുട്ടിയെ കാണാനില്ലെന്ന വാർത്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയകളിലോ ആരും ഷെയർ ചെയ്യരുതെന്ന് ബന്ധുക്കൾ പ്രത്യേകം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ