Zygo-Ad

തിരക്കിൽ കുരുങ്ങി മുഴപ്പിലങ്ങാട് ബീച്ച്; ബീച്ചിലേക്കുള്ള റോഡുകളിലും ദേശീയപാതയിലും ഗതാഗതക്കുരുക്ക്


 മുഴപ്പിലങ്ങാട് :മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശകരുടെ തിരക്ക്. ബീച്ചിലേക്കുള്ള റോഡുകളിലും മുഴപ്പിലങ്ങാട് ദേശീയപാതയിലും ഇന്നലെ മുഴുവൻ സമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദേശീയപാതയിൽ നിന്ന് ബീച്ചിലേക്കുള്ള കുളം ബസാർ റോഡിലും എടക്കാട് ടൗണിൽ നിന്നുള്ള റോഡിലും മണിക്കൂറുകളോളമായിരുന്നു വാഹനത്തിരക്ക്. മിക്ക സ്‌ഥലങ്ങളിലും പരിസരവാസികളാണ് ഗതാഗതം നിയന്ത്രിച്ചത്. ബീച്ച് നവീകരണം ഒന്നാം ഘട്ട പ്രവൃത്തിയുടെ പൂർത്തീകരണം മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്‌തതിന്‌ ശേഷം എടക്കാട് മുതലുള്ള നടപ്പാത തുറന്നുകൊടുത്തിരുന്നു.

രാത്രി വൈകിയും നടപ്പാതയിലും ബീച്ചിലും സന്ദർശകർ നിറഞ്ഞതിനെ തുടർന്ന് പൊലീസ് എത്തി സന്ദർശകരോട് പിരിഞ്ഞു പോകാൻ

ആവശപ്പെട്ടെങ്കിലും അനുസരിച്ചില്ല.ഇതിനിടെ നടപ്പാതയിലെ വൈദ്യുതി വിളക്കുകൾ മുഴുവൻ അണഞ്ഞത് കാരണം ബീച്ചിൽ കുരിരുട്ടായി. നടപ്പാതയിൽ നിന്ന് സ്ത്രീകളും കുട്ടികളും വീണ് പരുക്കേറ്റതായും പരാതിയുണ്ട്. സന്ദർശകർ രാത്രി വൈകിയും ബീച്ചിൽ നിന്ന് പിരിഞ്ഞ് പോകാത്തത് കൊണ്ടാണ് അധികൃതർ വിളക്ക് ഓഫാക്കിയത് എന്ന പരാതിയും ഉയർന്നു.

വളരെ പുതിയ വളരെ പഴയ