Zygo-Ad

മുഴപ്പിലങ്ങാട് ബീച്ച്‌ ഒന്നാം ഘട്ട വികസനം ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി


കണ്ണൂർ : കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച്‌ ഒന്നാം ഘട്ട വികസനം ഉദ്ഘാടനം നിർവഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ആദ്യ ഘട്ട നവീകരണം പൂർത്തിയായ ഏഷ്യയിലെ ഏറ്റവും നീളമേറിയ മുഴപ്പിലങ്ങാട്ടെ ഡ്രൈവ് ഇൻ ബീച്ച്‌ ഞായറാഴ്ച സഞ്ചാരികള്‍ക്കായി സമർപ്പിക്കും.

സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കടല്‍ത്തീരം തേടി ആഭ്യന്തര സഞ്ചാരികള്‍ക്കൊപ്പം വിദേശികളുമെത്തും.

കേരളത്തിലെ വിനോദ സഞ്ചാര മേഖല കുതിക്കുകയാണെന്ന് അദ്ദേഹം. മുഴപ്പിലങ്ങാട് ബീച്ച്‌ വികസനം നാഴികക്കല്ലാകും. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനമാണ് ഇവിടെ നടക്കുന്നത്. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ടൂറിസം വലിയ സംഭാവന നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലബാറിലേക്ക് കൂടുതല്‍ ടൂറിസം നിഷേപം ആകർഷിക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വർദ്ധനവുണ്ടായി. 

കഴിഞ്ഞ വർഷം 7.5 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തി. ടൂറിസ്റ്റുകള്‍ക്ക് ഒരു തരത്തിലും പ്രയാസം ഉണ്ടാകരുതെന്നും തെറ്റായ നോട്ടമോ പ്രവർത്തിയോ ഇല്ലാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

2026 ഡിസംബറില്‍ നാല് ഘട്ടങ്ങളും പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്. 233.71 കോടി രൂപ ചെലവിട്ടാണ് മുഴപ്പിലങ്ങാട്- ധർമ്മടം സമഗ്ര ബീച്ച്‌ ടൂറിസം വികസന പദ്ധതി. 79.5 കോടിയാണ് ആദ്യഘട്ടത്തില്‍ ചെലവഴിച്ചത്. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

റോഡ് വീതി കൂട്ടും

ബീച്ചിലേക്കത്താനുള്ള റോഡ് വീതികൂട്ടാൻ പദ്ധതിയുണ്ടെന്ന് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ് എന്നിവർ പറഞ്ഞു. 

ഭൂമി ഏറ്റെടുത്താവും വീതി കൂട്ടുക. റവന്യൂ വകുപ്പുമായി സഹകരിച്ച്‌ സാധ്യതാ പഠനം നടത്തും. ഇടുങ്ങിയ റോഡുകളിലൂടെ ബീച്ചിലെത്താനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച്‌ മാധ്യമങ്ങൾ വാർത്ത നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ സജ്ജമായത്

1.5 കിലോമീറ്റർ നീളത്തിലുള്ള നടപ്പാത, കുട്ടികള്‍ക്കുള്ള കളി സ്ഥലം, ശൗചാലയം, ഇരിപ്പിടങ്ങള്‍, അലങ്കാര വിളക്കുകള്‍ കിയോസ്കുകള്‍, ശില്പങ്ങള്‍, ഗസീബോ.

വളരെ പുതിയ വളരെ പഴയ