Zygo-Ad

കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റിലെ സീലിംഗ് ഫാൻ അടര്‍ന്നു വീണു; ഒരാള്‍ക്ക് പരിക്ക്


കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റിലെ സീലിംഗ് ഫാൻ അടർന്നു വീണ് ഒരാള്‍ക്ക് പരിക്ക്. പുരാവസ്തു വകുപ്പിലെ ജില്ലാ ഓഫീസർ ജ്യോതിഷനാണ് പരിക്കേറ്റത്.

ബി ബ്ലോക്കിലെ ലിഫ്റ്റിലെ സീലിംഗ് ഫാൻ ആണ് അടർന്നു വീണത്. പരിക്കേറ്റ ജീവനക്കാരനെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

വളരെ പുതിയ വളരെ പഴയ