Zygo-Ad

സുധാകരനെ മാറ്റിയതിൽ പ്രതിഷേധം; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി രാജി പ്രഖ്യാപിച്ചു


  മുഴപ്പിലങ്ങാട്: കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കോൺഗ്രസ്  കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.   മണ്ഡലം കമ്മിറ്റി യോഗം നടന്നു കൊണ്ടേയിരിക്കെ അഖിലേന്ത്യാ കമ്മിറ്റി പത്രക്കുറിപ്പ്  ഇറക്കിയ വാർത്ത വന്നയുടനെയാണ് കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചത്. യോഗത്തിൽ എൻ.പി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു.

ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട് കെ.വി.ജയരാജൻ, ബ്ലോക്ക് ഭാരവാഹികളായ സി.ദാസൻ, കെ.സുരേഷ്, എ.ദിനേശൻ, സി.എം.അജിത്ത് കുമാർ, പി.ഗംഗാധരൻ, പി.കെ.വിജയൻ, ഇ.കെ.രേഖ, മഹിള കോൺഗ്രസ് ധർമ്മടം ബ്ലോക്ക്  പ്രസിഡണ്ട് ബീന വട്ടക്കണ്ടി, സേവാദൾ ധർമ്മടം നിയോജക മണ്ഡലം പ്രസിഡണ്ട് ആർ.മഹാദേവൻ,  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ