Zygo-Ad

പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാള്‍ മരിച്ചു


മാനന്തവാടി : മാനന്തവാടിയില്‍ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 4 പേർക്ക് പരിക്കേറ്റു.

വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കല്‍ ശ്രീധരൻ (65) ആണ് മരിച്ചത്. ഇയാള്‍ ഉന്തുവണ്ടി കച്ചവടക്കാരനാണ്. 

സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവല്‍, വി. കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. 

ഇന്ന് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

വളരെ പുതിയ വളരെ പഴയ