Zygo-Ad

വടകരയിൽ ഉയരപ്പാത നിർമാണത്തിനിടെ കൂറ്റൻ ക്രെയിൻ തകർന്നു; ഒഴിവായത് വൻ ദുരന്തം.

 


വടകര ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഉയരപ്പാതയ്ക്കായി ഗർഡറുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ കൂറ്റൻ ക്രെയിൻ തകർന്നു. ഞായർ ഉച്ചയോടെ പാർക്ക് റോഡിന് സമീപത്ത് ദേശീയപാതയ്ക്കു നടുവിലായി ഗർഡർ ഉയർത്തുന്നതിനായി കൗണ്ടർ വെയിറ്റ് സജ്ജമാക്കുമ്പോഴാണ് ക്രെയിൻ ഒടിഞ്ഞത്. ലിങ്ക് റോഡ് ജംക്‌ഷൻ മുതൽ പുതിയ ബസ് സ്‌റ്റാൻഡ് ഭാഗം വരെ ഗർഡറുകൾ സ്ഥാപിക്കാൻ തൂണുകളുടെ നിർമാണം നടന്നു വരികയാണ്. അതിൽ തൂണുകൾ പൂർത്തിയായ ഭാഗത്താണ് ഗർഡറുകൾ സ്ഥാപിക്കുന്നത്.

ഗർഡറുകൾ ഉയർത്തുമ്പോൾ ക്രെയിൻ തെന്നി മാറാതിരിക്കുന്നതിനുള്ള സംവിധാനമാണ് കൗണ്ടർ വെയ്റ്റ് ഉറപ്പിക്കൽ. സംഭവം നടക്കുമ്പോൾ തൊഴിലാളികൾ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. നിർമാണത്തിലെ അപാകത ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. നിർമാണത്തിലെ അപാകത കാരണം ഗർഡറുകൾ തൂണിൽ സ്ഥാപിക്കാൻ കഴിയാതെ കഴിഞ്ഞ ദിവസം തൊഴിലാളികൾ തിരികെ പോയിരുന്നു. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഷാഫി പറമ്പിൽ എംപി, കെ.കെ.രമ എംഎൽഎ എന്നിവർ സ്ഥലത്ത് സന്ദർശിച്ചിരുന്നു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു വരുമെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കിയിരുന്നു.

വളരെ പുതിയ വളരെ പഴയ