Zygo-Ad

ബാലുശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റെന്ന് പരാതി; ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവും സഹോദരനുമാണ് മര്‍ദിച്ചത്.


കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ പത്താം ക്ലാസുകാരന് ഒമ്പതാം ക്ലാസുകാരന്റെ പിതാവിന്റെ മർദനം. കോഴിക്കോട് ബാലുശ്ശേരി കിനാശേരി എഎംഎച്ച്‌എസ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.

ബാലുശ്ശേരി കിനാശേരി എഎംഎച്ച്‌എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഫാദിലും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. 

ഇതിലിടപെട്ട ഒമ്പതാം ക്ലാസുകാരൻ്റെ പിതാവും സഹോദരനും സ്‌കൂളിലെത്തിയാണ് മർദിച്ചത്. മർദനത്തില്‍ ഫാദിലിൻ്റെ കഴുത്തിന് പരിക്കേറ്റു

വളരെ പുതിയ വളരെ പഴയ