ധർമ്മടം :വീട്ടുമുറ്റത്ത് നിർത്തിയ ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ധർമടം കിഴക്കേ പാലയാട് കുന്നുമ്മൽ ഹൗസിൽ പ്രേമൻ്റെ രണ്ട് ഇരുചക്ര വാഹനങ്ങളാണ് കത്തിനശിച്ചത്. വ്യാഴം അർധരാത്രി ഒന്നോടെ തീയുടെ കാഠിന്യത്തിൽ ടൈലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ സംഭവം അറിയുന്നത്. അപ്പോഴേക്കും പൂർണമായി കത്തിയിരുന്നു. വീട്ടുമുറ്റത്തെ ടവർ ഫാൻ ഷോട്ട് സർക്യൂട്ടായതാണ് കാരണം. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പ്രേമൻ പറഞ്ഞു. ധർമടം പോലീസ് സ്ഥലത്തെത്തി