Zygo-Ad

കെഎസ്ആർടിസി ബസ് സർവീസ് അനുവദിക്കണം :അണ്ടലൂർ സാഹിത്യ പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം കമ്മിറ്റി


 ധർമടം :അണ്ടലൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് കണ്ണൂർ - അണ്ടലൂർക്കാവ് റൂട്ടിൽ കെഎസ്ആർടി സി ബസ് സർവീസ് ആരംഭിക്കണമെന്ന് അണ്ടലൂർ സാഹിത്യ പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം കമ്മിറ്റി ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് ജനങ്ങളെത്തിച്ചേരുന്ന ഉത്സവത്തിന് കണ്ണൂരിൽ നിന്ന് നേരിട്ട് അണ്ടലൂർക്കാവിലേക്ക് ബസില്ലാത്തത് യാത്രക്കാർക്ക് വലിയ യാത്രാദുരിതമൂ ണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യlപ്പെട്ടു. യു ഗോവിന്ദൻ അധ്യക്ഷനായി. എ ടി രതീശൻ, ആലക്കാടൻ ബാബു എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ