Zygo-Ad

തലശേരി -മാഹി ബൈപാസ് സർവീസ് റോഡ് നിർമാണം മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കും


തലശേരി :തലശേരി -മാഹി ബൈപാസ് സർവീസ് റോഡുകളുടെ പ്രവൃത്തി മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് മാനേജർ ദേവിലാൽ പറഞ്ഞു. തലശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്  ദേശീയപാത അതോറിറ്റി അധികൃതർ തീരുമാനം വ്യക്തമാക്കിയത്.

ബൈപാസ് കടന്നുപോകുന്ന 11 ഇടങ്ങളിലെ സർവീസ് റോഡുകളുടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കും. സർവീസ് റോഡിൽ വേഗത കുറയ്ക്കാ നുള്ള മാർഗങ്ങൾ സ്വീകരിക്കാനും ആവശ്യമെങ്കിൽ പൊലീസിൻ്റെ സേവനം നൽകാനും യോഗത്തിൽ തീരുമാനമായി. കൊളശേരിയിൽ നിന്ന് ബാലം ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിൽ അനധികൃതമായി സ്വകാര്യവ്യക്തികളുടെ ഭൂമി കൈയേറിയെന്ന പരാതിയും ഉയർന്നിരുന്നു. ഈ ആശങ്കയും പരിഹരിക്കുമെന്ന് കലക്ടർ ഉറപ്പുനൽകി.

വളരെ പുതിയ വളരെ പഴയ